കേന്ദ്രസര്‍ക്കാര്‍ ആനുകൂല്യം ലഭിച്ചവരുടെ ഗുണഭോക്തൃ സംഗമം കേന്ദ്രമന്ത്രി ഭഗവന്ത് കുപെ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഭാരതീയ ജനതാ പാര്‍ട്ടി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ആനുകൂല്യം ലഭിച്ചവരുടെ ഗുണഭോക്തൃ സംഗമം ഭാരതിയ കലാക്ഷേത്ര ഹാളില്‍ സംഘടിപ്പിച്ചു. കേന്ദ്രമന്ത്രി ഭഗവന്ത് ഖുപെ ഉദ്ഘാടനം ചെയ്തു. ആനുകൂല്യം ലഭിച്ച ഗുണഭോക്താക്കളുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി മറുപടി നല്കി. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേഷ്, ജില്ല പ്രസിഡന്റ് അഡ്വ. കെ.കെ. അനീഷ്കുമാര്‍, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണന്, സംസ്ഥാന വക്താവ് അഡ്വ. നാരായണന് നമ്പൂതിരി, ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്. ഹരി, എസ്.സി. മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്ട്, കര്‍ഷകമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി എ.ആര്. അജിഘോഷ്, ജില്ല സെക്രട്ടറി എന്‍.ആര്. റോഷന്, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.സി. വേണുമാസ്റ്റര്‍, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, അഖിലാഷ് എന്നിവര്‍ സംസാരിച്ചു.