രജത ശംഖ് പ്രസിദ്ധ മിഴാവ് കലാകാരാനായ കലാമണ്ഡലം രാജീവിന്
ഇരിങ്ങാലക്കുട: ബോംബെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേളി എന്ന സാംസ്കാരിക സംഘടനയുടെ ബഹുമതിയായ ഈ വര്‍ഷത്തെ രജത ശംഖ് പ്രസിദ്ധ മിഴാവ് കലാകാരാനായ കലാമണ്ഡലം രാജീവിന് ലഭിച്ചു. കേളിയുടെ വാര്‍ഷികോത്സവത്തിന്റെ ഭാഗമായി 16ന് ബോംബെ അണുശക്തി നഗറില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമാ നാടക പ്രവര്‍ത്തകയും പരിശീലകയുമായ അനിതാ സലിം രാജീവിന് രജത ശംഖ് സമ്മാനിച്ചു. തുടര്‍ന്ന് അരങ്ങേറിയ സൂരജ് നമ്പ്യാരുടെ കൂടിയാട്ട അവതരണം രാജീവിന്റെ മിഴാവ് വാദനത്തോടൊപ്പമായിരുന്നു. കൂടിയാട്ട, നങ്ങ്യാര്‍ക്കൂത്ത് അവതരണങ്ങളില്‍ തന്റെ തായ വാദന ശൈലി കൊണ്ട് പ്രശസ്തനായ രാജീവ് മിഴാവിന്റെ സ്വതന്ത്ര അവതരണങ്ങളിലും നിരവധി അരങ്ങുകളില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്. മിഴാവില്‍ തായമ്പക, കേളി, മിഴാവ് ഇടക്കതായമ്പക, മിഴാവില്‍ പഞ്ചാരിമേളം തുടങ്ങി വിവിധങ്ങളായ സ്വതന്ത്ര അവതരണങ്ങള്‍ നടത്തി ആസ്വാദകരുടെ മനം കവര്‍ന്നിട്ടുണ്ട്. ഇരിങ്ങാലക്കുടയിലെ അമ്മന്നൂര്‍ ചാച്ചുചാക്യാര്‍ സ്മാരക ഗുരുകുലത്തിലെ പ്രധാന മിഴാവ് കലാകാരനായ രാജിവ് ഇന്ത്യയിലും നിരവധി വിദേശ രാജ്യങ്ങളിലും പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട.്