പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരക ഗുരുപൂജാ പുരസ്കാരം പ്രഖ്യാപിച്ചു
ഇരിങ്ങാലക്കുട: വാദ്യകുലപതി പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരക വാദ്യ ആസ്വാദകസമിതിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ നടക്കുന്ന പതിമൂന്നാമത് ദേശീയ പല്ലാവൂര്‍ താളവാദ്യ മഹോത്സവത്തിന്റെ ഭാഗമായുള്ള പല്ലാവൂര്‍ അപ്പുമാരാര്‍ സ്മാരക ഗുരുപൂജാ പുരസ്കാരം പ്രഖ്യാപിച്ചു. മാക്കോത്ത് കുട്ടന്മാരാര് (മദ്ദളം), പരിയാരത്ത് ഗോപാലകൃഷ്ണന് മാരാര്‍ (ചെണ്ട), പൈങ്കുളം പദ്മനാഭന് നായര്‍ (ചെണ്ട), മഠത്തിലാത്ത് ഉണ്ണിനായര് (കൊമ്പ്), കുമ്മത്ത് നന്ദനന്‍ (ഇലത്താളം) എന്നിവരാണ് പുരസ്കാരത്തിന് അര്‍ഹരായത്. 10,000 രൂപയാണ് പുരസ്കാരത്തുക. ഡിസംബര്‍ പത്തിന് വൈകീട്ട് കൂടല്‍മാണിക്യം കിഴക്കേഗോപുരനടയില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി ആര്. ബിന്ദു പുരസ്കാരങ്ങള്‍ നല്‍കുമെന്ന് സമിതി ഭാരവാഹികളായ കലാമണ്ഡലം ശിവദാസ്, കണ്ണമ്പിള്ളി ഗോപകുമാര്‍, അജയ് മേനോന് എന്നിവര്‍ അറിയിച്ചു.

41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ 41-ാമത് ഓള് കേരള ഇന്റര്‍സ്കൂള്‍ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമായി
ഉപജില്ല നീന്തല്‍ മത്സരം; അവിട്ടത്തൂര്‍ എല്‍ബിഎസ്എം 60-ാം തവണയും ഓവറോള്‍ ചാമ്പ്യന്മാര്
സീതാസ്വയംവരം കഥകളി ക്രൈസ്റ്റ് കോളജില്‍ അരങ്ങേറി
സിഐഎസ്സിഇ ദേശീയ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ്: തമിഴ്നാട് പുതുച്ചേരി ആന്‍ഡമാന്‍ നിക്കോബാര്‍ ഐലന്റ് റീജിയന് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്