പടിയൂര്‍ സ്വദേശിനിയായ മാധ്യമ പ്രവര്‍ത്തക ഹൈദരാബാദില്‍ വാഹനപകടത്തില്‍ മരിച്ചു

ഇരിങ്ങാലക്കുട: പടിയൂര്‍ സ്വദേശിനിയായ മാധ്യമ പ്രവര്‍ത്തക ഹൈദരാബാദില്‍ വാഹനപകടത്തില്‍ മരിച്ചു. പടിയൂര്‍ സ്വദേശി വിരുത്തിപറമ്പില്‍ സൂരജിന്റെ മകള്‍ നിവേദിത (26) ആണ് മരണപെട്ടത്. ഹൈദരാബാദില്‍ സ്വകാര്യ ടി വി ചാനലായ ഇടിവി ഭാരതിന്റെ മലയാളവിഭാഗത്തില്‍ ജോലി ചെയ്യുകയായിരുന്നു. രാവിലെ ജോലിക്കു പോകുമ്പോള്‍ റോഡ് മുറിച്ചു കടക്കുന്നതിനിടയില്‍ കാര്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ മരണം സംഭവിച്ചു. സംസ്കാരം ഇന്ന് രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍ നടക്കും. അമ്മ-ബിന്ദു. സഹോദരന്- ശിവപ്രസാദ്.