തൊഴിലുറപ്പ് തൊഴിലാളി യൂണിയന് (എഐടിയുസി) മണ്ഡലം കണ്വെന്ഷന്
ഇരിങ്ങാലക്കുട: ദേശീയ തൊഴിലുറപ്പ് പദ്ധതിയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ക്കെതിരെ ജനുവരി 20ന് നടക്കുന്ന പാര്‍ലമെന്റ് മാര്‍ച്ച് വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ചേര്‍ന്ന മണ്ഡലം കണ്വെന്ഷന് എഐടിയുസി ജില്ലാ പ്രസിഡന്റ് ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു. സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ്, ജില്ലാ കൗണ്‍സില്‍ അംഗം ബിനോയ് ഷബീര്‍, എഐടിയുസി മണ്ഡലം പ്രസിഡന്റ് റഷീദ് കാറളം, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ് എന്നിവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു. കെ.സി. ബിജു സ്വാഗതവും കെ.എസ്. പ്രസാദ് അധ്യക്ഷത വഹിച്ചു. മോഹനന് വലിയാട്ടില്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി കെ.സി. ബിജുവിനെ സെക്രട്ടറിയായും മോഹനന് വലിയാട്ടിലിനെ പ്രസിഡന്റായും തിരഞ്ഞെടുത്തു.