അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കണം: കെപിഎസ്ടിഎ
ഇരിങ്ങാലക്കുട: അധ്യാപക നിയമനങ്ങള്‍ക്ക് ഉടന്‍ തന്നെ അംഗീകാരം നല്കി പൊതു വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തണമെന്ന് കേരള പ്രദേശ് സ്കൂള്‍ ടീച്ചേര്‍സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് സി. പ്രദീപ് ആവശ്യപ്പെട്ടു. ഭിന്നശേഷി വിഷയത്തില്‍ നിയമ നിര്‍മ്മാണം നടപടികള്‍ പൂര്‍ത്തിയാക്കുകയും ഹൈസ്കൂള്‍ അധ്യാപക വിദ്യാര്‍ഥി അനുപാതം 1:40 ആയി നിലനിര്‍ത്താന്‍ നിയമ നിര്‍മ്മാണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുടയില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന ജില്ലാ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡന്റ് വി. സുകുമാരന്‍ യോഗത്തില്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് ഷാഹിത റഹ്മാന്, എം.ആര്. ആംസണ്‍, ജിതേഷ് ബിനു, ഷിജോ ഡേവിഡ്, ജില്സന് തോമസ്, കെ.ജെ. സെബി, നിധിന് ടോണി, എന്‍.ആര്. അജിത് പ്രസാദ്, ആന്റോ പി. തട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു