കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു.
ഇരിങ്ങാലക്കുട: കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസ് മറിഞ്ഞു. ഇരിങ്ങാലക്കുട ക്രൈസറ്റ് കോളജിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പെട്ടത്. ഇന്നലെ രാത്രി 7.30 ന് മധ്യപ്രദേശിലെ റായ്പൂരിലെ കട്നിയില്‍ വച്ചാണ് അപകടം സംഭവിച്ചത്. ജിയോളജി വിഭാഗം മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ അവരുടെ പഠന പ്രവര്‍ത്തനങ്ങളുടെ ഭാഗമായ ഫീല്‍ഡ് സര്‍വ്വേക്കായി മധ്യപ്രദേശിലെ വിവിധ ഖനികള്‍ സന്ദര്‍ശിക്കാനും സാമ്പിള്‍ ശേഖരിക്കാനുമായാണ് പോയത്. 71 വിദ്യാര്‍ഥികളും ഏഴ് അധ്യാപകരുമാണ് പഠനയാത്രയില് ഉണ്ടായിരുന്നത്. ഫെബ്രുവരി 14 ന് ട്രെയിനില്‍ യാത്ര തിരിച്ച സംഘം മധ്യപ്രദേശിലെത്തി രണ്ടു ബസുകളിലായി യാത്ര ചെയ്യുകയായിരുന്നു. ഇതില്‍ ഒരു ബസ് വളവില്‍ വച്ച് നിയന്ത്രണം വിട്ട് പാടത്തേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ രണ്ട് അധ്യാപകര്‍ക്കും 14 വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ കട്നി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിനു പരിക്കു പറ്റിയ ഒരു അധ്യാപകനെയും തലക്കു പരിക്കേറ്റ ഒരു വിദ്യാര്‍ഥിയെയും ജഗല്‍പൂരിലെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്തെ മലയാളിയായ പോലീസ് ഉദ്യഗസഥനുമായി ബന്ധപ്പെട്ട് അടിയന്തിര സഹായങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്.

ആറ് മാസം മുമ്പ് പുനരുദ്ധരിച്ച റോഡ് വീണ്ടും വെട്ടിപ്പൊളിച്ചു
ഠാണാ ചന്തക്കുന്ന് വികസനം വേഗത്തില്‍ പൂര്‍ത്തീകരിക്കും
കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
എല്ലാവര്ക്കും വീട് എന്ന പദ്ധതിയുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
ജനമൈത്രി പൊലിസിന്റെ എന്റെ യാത്ര സുരക്ഷിതം ക്യാമ്പയിന്