ഓൺലൈൻ വിദ്യാഭ്യാസം: സ്മാർട്ട് ക്ലാസ് റൂമുകളൊരുക്കി ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി
കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ഓൺലൈൻ വിദ്യാഭ്യാസത്തിനു സൗകര്യമാകും വിധം സ്മാർട്ട് ക്ലാസ് റൂമുകളൊരുക്കി ബ്ലോക്ക് പഞ്ചായത്തംഗം. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളിയാണു സുമനസുകളുടെ സഹായത്തോടെ ഊരകത്തെ അങ്കണവാടികളിൽ സ്മാർട്ട് ക്ലാസ് റൂമൊരുക്കി നിർധന വിദ്യാർഥികൾക്കു ആശ്വാസമേകിയത്. ഇതിനാവശ്യമായ സ്മാർട്ട് ടിവിയും ഇന്റർനെറ്റ് കണക്ഷനടക്കമുള്ള സൗകര്യങ്ങളും അങ്കണവാടികളിൽ സജ്ജമാക്കിയിട്ടുണ്ട്. രാവിലെ 9.30 മുതൽ വൈകീട്ട് 4.30 വരെ കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു അങ്കണവാടി ജീവനക്കാരുടെ മേൽനോട്ടത്തിലായിരിക്കും വിദ്യാർഥികൾക്കു പഠിക്കാനുള്ള സൗകര്യമുണ്ടാകുക. ഊരകം ഈസ്റ്റ്, ഊരകം വെസ്റ്റ് അങ്കണവാടികളിലാണു ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്. വിദ്യാർഥികൾ അങ്കണവാടി ജീവനക്കാരുമായി ബന്ധപ്പെടേണ്ടതാണ്. ഊരകം ഈസ്റ്റ് അങ്കണവാടിയിൽ സ്മാർട്ട് ക്ലാസ് റൂം ബ്ലോക്ക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ടെസി ജോഷി അധ്യക്ഷത വഹിച്ചു. അങ്കണവാടി ജീവനക്കാരായ ഫിലോമിന പൗലോസ്, മേഴ്സി റപ്പായി, വികസന സമിതിയംഗം ഷൈനി ജോസഫ് എന്നിവരും സന്നിഹിതരായി.

ഭവനരഹിതര്‍ക്ക് ഭവനപദ്ധതിയുമായി താഴെക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജില്‍ കെ സ്പേസ് ദേശീയ ബഹിരാകാശ ദിനാഘോഷം നടത്തി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കിലെ പ്രതിസന്ധി; പുനര്ജീവനപദ്ധതിയുമായി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി