അപകടം വഴിവക്കിൽ
ബംഗ്ലാവ് കൊക്കിരിപളളം റോഡിന്റെ വളവിൽ അപകട രീതിയിൽ നില്ക്കുന്ന കൊക്കിരിപള്ളം ട്രാൻസ്ഫോർമറിൽ ഫ്യൂസ് വെക്കാതെ കമ്പി കെട്ടി കണക്ഷൻ കൊടുത്ത് റോഡിലേക്കു കയറ്റി അപകടരീതിയിൽ നിർത്തിയിരിക്കുന്നു. കെഎസ്ഇബി അധികൃതർക്കു പരാതി നല്കിയിട്ടും ഇതുവരെ നടപടിയൊന്നുമുണ്ടായില്ല. കെഎസ്ഇബിയുടെ ഈ അനാസ്ഥക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ഉയർന്നു വരുന്നു. ജനങ്ങളുടെ സുരക്ഷിതത്വത്തിനു ഭീഷണിയായ ഈ ട്രാൻസ്ഫോർമർ സേഫ്റ്റി ഗാർഡ് വച്ചു അപകടം ഒഴിവാക്കണമെന്നു പ്രദേശവാസികൾ ആവശ്യപ്പെട്ടു.