ക്രൈസ്റ്റ് കോളജിന്റെ നേതൃത്വത്തില്‍ രക്തദാന ക്യാമ്പ്
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ സഞ്ജീവനം എന്ന പേരില്‍ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അങ്കമാലി അപ്പോളോ ആശുപത്രിയുടെ സഹകരണത്തോടെ മുസിരിസ് ഹെറിറ്റേജ് റിസോര്‍ട്ടില്‍ നടന്ന ക്യാമ്പില്‍ വിദ്യാര്‍ഥികളും അധ്യാപകരും അടക്കം അന്‍പതോളം പേര് രക്തം ദാനം ചെയ്ത് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി. മെഡിക്കല്‍ ഓഫീസര്‍ എബി അലക്സ്, ടെക്നിക്കല്‍ സൂപ്പര്‍വൈസര്‍ എ.എസ്. സന്തോഷ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ വി.പി. പ്രഭാശങ്കര്‍, ജാസ്മിന് ജോളി, വോളന്റിയര്‍മാരായ എബിന് ബാബു, അഖില്‍ ജെയിംസ് എന്നിവര്‍ നേതൃത്വം നല്കി.