സ്വന്തമായി കൃഷി ചെയ്ത നെല്കതിരുകളുമായി കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഇല്ലം നിറ
Warning: Attempt to read property "post_excerpt" on null in /var/www/wptbox/wp-content/themes/magnitude/inc/hooks/hook-single-header.php on line 109
ഇരിങ്ങാലക്കുട:സ്വന്തമായി കൃഷി ചെയ്തെടുത്ത നെല്‍ കതിരുകളുമായി കൂടല്‍ മാണിക്യം ക്ഷേത്രത്തിലും കീഴേടമായ അയ്യങ്കാവു ഭഗവതി ക്ഷേത്രത്തിലും ഇല്ലം നിറ ആഘോഷിച്ചു. കൂടല്‍ മാണിക്യ ക്ഷേത്രത്തില്‍ തന്ത്രി നകരമണ്ണ് ത്രിവിക്രമന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് മുഖ്യ കാര്മികതത്വം വഹിച്ചു. അയ്യങ്കാവു ഭഗവതി ക്ഷേത്രത്തില്‍ നടന്ന ഇല്ലം നിറയ്ക്ക് നകരമണ്ണ് നാരായണന് നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഭക്ത ജനങ്ങള്‍ക്ക് നെല്‍ കതിര് വിതരണം നടന്നില്ല. കര്‍ക്കിടക മാസത്തിലെ അത്തം നാളിലാണ് സാധാരണ ഇല്ലംനിറ ആഘോഷിക്കാറുള്ളത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് തീയതി മാറ്റുകയായിരുന്നു ദേവസ്വം ഭരണ സമിതി അംഗങ്ങളായ പ്രേംരാജന്, കെ.ജി.സുരേഷ്, അഡ്മിനിസ്ട്രേറ്റര്‍ സുമ, മാനേജര്‍ രാജി സുരേഷ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി