മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനായി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു
ഇരിങ്ങാലക്കുട: സുഭിക്ഷ കേരളം സംയോജിത ഭക്ഷ്യസുരക്ഷാ പദ്ധതിയുടെ ഭാഗമായി പൊതുകുളങ്ങളിലെ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിനായി മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ഇരിങ്ങാലക്കുട നഗരസഭാ പരിധിയിലെ 30 കുളങ്ങളിലായി 21,300 മത്സ്യകുഞ്ഞുങ്ങളെയാണു നിക്ഷേപിച്ചത്. ഇരിങ്ങാലക്കുട 12ാം വാര്‍ഡില്‍ ഞവരികുളത്തില്‍ മത്സ്യങ്ങളെ നിക്ഷേപിച്ച് ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ഉദ്ഘാടനം നിര്‍വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബേബി ജോസ് കാട്ടല്അധ്യക്ഷത വഹിച്ചു. കട്ടല് രോഹു, മൃഗാല, ഗ്രാസ് കാര്‍പ് എന്നീ ഇനങ്ങളിലുള്ള മത്സ്യകുഞ്ഞുങ്ങളെയാണു പദ്ധതിയുടെ ഭാഗമായി കുളങ്ങളില്‍ നിക്ഷേപിച്ചത്. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കുര്യന് ജോസഫ്, കൗണ്‍സിലര്‍ ഫിലോമിന ജോയ്, ശ്രീജിത്ത്, അക്വാകള്‍ച്ചര്‍ പ്രോമോട്ടര്‍മാരായ ശരത്ത്, ആര്‍ദ്ര എന്നിവര്‍ സന്നിഹിതരായി.