കൂടല്‍മാണിക്യം;വഴിപാട് സമര്‍പ്പണത്തിന് ഡിജിറ്റല്‍ കിയോസ്ക് സംവിധാനം
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനോടനുബന്ധിച്ച് കലവറ നിറക്കല്‍ ചടങ്ങ് നടത്തി. ദേവസ്വവും സൗത്ത് ഇന്ത്യന്‍ ബാങ്കും ചേര്‍ന്ന് ഭക്തജനങ്ങള്‍ക്കായി ഒരുക്കിയ പുത്തന്‍ സാങ്കേതിക വിദ്യയായ ഡിജിറ്റല്‍ കിയോസ്ക് എന്ന ഓണ്‍ലൈന്‍ വഴിപാട് കൗണ്ടര്‍ സമര്‍പ്പണവും ഇതോടൊപ്പം നടന്നു. ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്, മറ്റു ക്ഷേത്ര ഭാരവാഹികള്‍, സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇരിങ്ങാലക്കുട റീജണല്‍ ഹെഡ് റാണി സക്കറിയ, ചീഫ് മാനേജര്‍ സി.സി. ജോസ്, കാട്ടൂര്‍ മാനേജര്‍ അശ്വതി വി. മേനോന് എന്നിവര്‍ പങ്കെടുത്തു. ആദ്യ വഴിപാട് പ്രമുഖ പ്രവാസി വ്യവസായി വേണുഗോപാലന്‍ മേനോന് താമരമാല രസീതാക്കി ഉദ്ഘാടനം ചെയ്തു.

ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം
കളള് ഷാപ്പിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ച അധ്യാപകനെ വാഹനമിടിച്ച് അപായപ്പെടുത്താന്‍ ശ്രമം
നവീകരണ കലശം- കലവറനിറയ്ക്കല്‍
പെസഹ ആചരിച്ചു; ഇന്ന് ദുഖവെള്ളി
ഓര്‍മകളില്‍ ഒരു തെരഞ്ഞെടുപ്പു കാലം
ഇരിങ്ങാലക്കുടയില്‍ ആരു ചൂടും വിജയകുട