ഐടിയു ബാങ്കില്‍ നിന്നും വിരമിക്കുന്ന ജീവനക്കാരന് യാത്രയയപ്പ് നല്കി

ഇരിങ്ങാലക്കുട: ഐടിയു ബാങ്കില്‍നിന്നും വിരമിക്കുന്ന ജീവനക്കാരന് എം.എ. സിദീഖിന് ബാങ്ക് യാത്രയപ്പ് നല്കി. ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങ് ബാങ്ക് ചെയര്മാന് എംപി ജാക്സണ് ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് ചെയര്മാന് അഡ്വ. പി.ജെ. തോമസ്, ബാങ്ക് ഡയറക്ടര്‍ ടി.ഐ. ജോസഫ്, സ്റ്റാഫ് പ്രതിനിധി എ. ആശ
എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബാങ്ക് സിഇഒടി കെ. ദിലീപ് കുമാര്‍ സ്വാഗതവും, എജിഎം എന്‍. അനിത നന്ദിയും പറഞ്ഞു. ഐടിയു ബാങ്ക് മാള ബ്രാഞ്ച് മാനേജര്‍ ആണ് എം.എ. സിദീഖ്.