എന്‍.ആര്. കോച്ചന് അനുസ്മരണ സമ്മേളനം
കാറളം: കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പാടില്ലാത്ത കാര്യമാണ് പാര്‍ലമെന്റ് മന്ദിര ഉദ്ഘാടന വേദി ഉണ്ടായതെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അഭിപ്രായപ്പെട്ടു. എന്‍.ആര്. കോച്ചന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട കേന്ദ്രസര്‍ക്കാര്‍ തന്നെ അതിന് ഭീഷണി ഉയര്‍ത്തുന്നു. കാറളത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കരുത്തേകിയ നേതാവായിരുന്നു എന്‍.ആര്. കോച്ചന് എന്നും കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സിപിഐ കണ്ണൂര്‍ ജില്ല എക്സിക്യുട്ടീവ് അംഗം വി.കെ. സുരേഷ് ബാബു മുഖ്യപ്രഭാഷണവും സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ ടി.കെ. സുധീഷ്, കെ.എസ്. ജയ, സിപിഐ മണ്ഡലം സെക്രട്ടറി പി. മണി, ഷീല അജയ്ഘോഷ് എന്നിവര്‍ പ്രസംഗിച്ചു. ലോക്കല്‍ സെക്രട്ടറി കെ.എസ്. ബൈജു സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി സുധീര്‍ദാസ് നന്ദിയും പറഞ്ഞു.