സ്ഥിരം അപകട വഴിയില്‍ സീബ്രാ ലൈന്‍ വരച്ച് ഊരകം സിഎല്‍സി പ്രവര്‍ത്തകര്‍
ഇരിങ്ങാലക്കുട: സ്ഥിരമായി അപകടമുണ്ടാകുന്ന വഴിയില്‍ സീബ്രാ ലൈന്‍ വരച്ച് ഊരകം സിഎല്‍സി പ്രവര്‍ത്തകര്‍ മാതൃകയായി. ഊരകം കര്‍ളിപ്പാടം റോഡിലാണ് സീബ്രാലൈന്‍ വരച്ചത്. ഇടവഴിയും പൊതുമരാമത്ത് റോഡും ചേരുന്ന ഭാഗത്താണ് അപകടം പതിവായി നടക്കുന്നത്. ഇടവഴിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ശ്രദ്ധ തെറ്റിയാല്‍ പ്രധാന റോഡിന്റെ ഇടതു വശം ചേര്‍ന്ന് വരുന്ന വാഹനങ്ങളില്‍ തട്ടിയാണ് അപകടം പതിവാകുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ അപകടത്തില്‍ പരുക്ക് പറ്റിയ രണ്ടു പേര് ചികിത്സയിലാണ്. സിഎല്‍സി പ്രസിഡന്റ് ഡേവിഡ് വിത്സണ്, ജോഫിന്‍ പീറ്റര്‍, എഡ്വിന് നിക്സണ്, അഖില്‍ സൈമണ്‍, റിജിന്‍ റോബര്‍ട്ട്, ജെസ്നോ ജോസഫ്, ജോസഫ് ജോയ്, മാര്ട്ടിന് ജോണി, അന്വിന് ജോയ്, ഓസ്റ്റിന്‍ ഷാജു,അലക്സ് വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് സീബ്രാ ലൈന്‍ വരച്ചത്.