വനിതാ സംരംഭകര്‍ക്ക് ഇരു ചക്രവാഹനം വിതരണം ചെയ്തു

കോണത്തുക്കുന്ന്: വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ വനിതാ സ്വയംതൊഴില്‍ സംരംഭകര്‍ക്ക് 50% സബ്സിഡി ധനസഹായത്തോടെ നല്കിയ ആറ് ഇരുചക്രവാഹനങ്ങളുടെ ഫഌഗ് ഓഫ് പ്രസിഡന്റ് എം.എം. മുകേഷ് നിര്‍വ്വഹിച്ചു. വികസന സ്ഥിരം സമിതി ചെയര്മാന് ജിയോ ഡേവീസ് അധ്യക്ഷനായ ചടങ്ങിന് നിര്‍വ്വഹണ ഉദ്യോഗസ്ഥന് സുജന്‍ പൂപ്പത്തി സ്വാഗതം പറഞ്ഞു. പഞ്ചായത്തംഗങ്ങളായ ഷറഫുദ്ദീന്, നിഷ ഷാജി, വര്‍ഷ പ്രവീണ്‍, ഷീല സജീവന്, സില്‍ജ ശ്രീനിവാസന്, ഷിബി അനില്‍, സിമി റഷീദ്, വി.പി. മോഹനന് തുടങ്ങിയവര്‍ പ്രസംഗിച്ചു.