കെസിബിസി മദ്യവിരുദ്ധ സമിതി മധ്യമേഖല സമ്മേളനം നടത്തി
ഇരിങ്ങാലക്കുട: കെസിബിസി മദ്യവിരുദ്ധ സമിതി ഇരിങ്ങാലക്കുട, കോട്ടപ്പുറം, തൃശൂര്‍, പാലക്കാട്, സുല്‍ത്താന്‍പേട്ട് തുടങ്ങിയ അഞ്ചുരൂപതകള് ചേര്‍ന്ന മധ്യമേഖലാ സമ്മേളനം ഇരിങ്ങാലക്കുട രൂപതയില്‍ നടന്നു. രൂപത വികാരി ജനറാള്‍ മോണ്‍. വില്‍സണ്‍ ഈരത്തറ സമ്മേളനം ഉദ്ഘാടനംചെയ്തു. മധ്യമേഖല ഡയറക്ടര്‍ റവ.ഡോ. ദേവസി പന്തല്ലൂക്കാരന്‍ മുഖ്യപ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട രൂപത ഡയറക്ടര്‍ ഫാ. ജോണ്‍പോള്‍ ഈയ്യന്നം ആമുഖപ്രഭാഷണം നടത്തി. മധ്യമേഖല പ്രസിഡന്റ് സാബു എടാട്ടുകാരന് അധ്യക്ഷതവഹിച്ചു. മേഖലാ സെക്രട്ടറി സിജോ ഇഞ്ചോടിക്കാരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിങ്ങാലക്കുട രൂപത ഡയറക്ടര്‍ ഫാ. ജോണ്‍ പോള്‍ ഈയ്യന്നം മണിപ്പൂര്‍ സംഭവത്തില്‍ പ്രതിഷേധിച്ച് പ്രമേയം അവതരിപ്പിച്ചു. സേവിയര്‍ പടിയില്‍, ജയിംസ് പന്തലാംപാടം, ഫ്രാന്‍സിസ്, സേവിയര്‍ പള്ളിപ്പാടന്‍, വി.എം. വിന്‍സെന്റ്, ലില്ലി ജോസഫ്, അന്തോണിക്കുട്ടി ചെതലന്‍, ബാബു മൂത്തേടന്, ജോസ് കല്ലിങ്ങല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.