സംസ്ഥാനത്ത് (സെപ്റ്റംബര്‍ 9 ന്) 3402 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് സെപ്റ്റംബര്‍ 9 ന് 3402 പേര്‍ക്ക് കോവിഡ്19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 531 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 362 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 330 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 323 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 276 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 270 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 251 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 240 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 201 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 196 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 190 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 131 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 77 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കുമാണ് രോഗബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 21ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അഹമ്മദ് റിഫയ് (65), ആഗസ്റ്റ് 25ന് മരണമടഞ്ഞ കാസര്‍ഗോഡ് പനയല്‍ സ്വദേശി രാജന് (40), ആഗസ്റ്റ് 28ന് മരണമടഞ്ഞ കാസര്‍ഗോഡ് അരികാടി സ്വദേശിനി മറിയുമ്മ (66), സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ കാസര്‍ഗോഡ് ചേങ്ങള സ്വദേശി ഹസൈനാര്‍ (61), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ തിരുവനന്തപുരം ബാലരാമപുരം സ്വദേശി ശ്രീജിത്ത് (21), തൃശൂര്‍ മിനലൂര്‍ സ്വദേശിനി ദേവകി (97), സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തിരുവനന്തപുരം മണക്കാട് സ്വദേശി നീലകണ്ഠ ശര്‍മ്മ (68), കാസര്‍ഗോഡ് സ്വദേശി സി.എ. ഹസൈനാര്‍ (66), തിരുവനന്തപുരം മലയിന്‍കീഴ് സ്വദേശിനി ശാന്ത (70), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ തിരുവനന്തപുരം വള്ളക്കടവ് സ്വദേശി മോഹനന് (70), തിരുവനന്തപുരം വലിയതുറ സ്വദേശിനി ഫ്ളോറാമ്മ (76), എറണാകുളം കളമശേരി സ്വദേശിനി ലില്ലി (57) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 384 ആയി.
ജില്ലയില്‍ 323 പേര്‍ക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു. 145 പേര് രോഗമുക്തരായി.
ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1695 ആണ്. തൃശൂര്‍ സ്വദേശികളായ 15 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 5935 ആണ്. ഇതുവരെ രോഗമുക്തരായത് 4182 പേര്.
ജില്ലയില്‍ സമ്പര്‍ക്കം വഴി 318 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേരുടെ രോഗഉറവിടമറിയില്ല. ക്ലസ്റ്ററുകള്‍ വഴിയുള്ള രോഗബാധ ഇപ്രകാരം. കെഇപിഎ ക്ലസ്റ്റര്‍ 26, എലൈറ്റ് ക്ലസ്റ്റര്‍ 11 (10 ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ), ദയ ക്ലസ്റ്റര്‍ 3 (ആരോഗ്യപ്രവര്‍ത്തകര്‍), സ്പിന്നിങ് മില്‍ ക്ലസ്റ്റര്‍ 1, മറ്റ് സമ്പര്‍ക്ക കേസുകള്‍ 268, ആരോഗ്യ പ്രവര്‍ത്തകര്‍5, ഫ്രണ്ട് ലൈന്‍ വര്‍ക്കര്‍1. വിദേശത്തുനിന്ന് വന്ന 3 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 2 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 60 വയസ്സിന് മുകളില്‍ 13 പുരുഷന്മാരും 23 സ്ത്രീകളും 10 വയസ്സിന് താഴെ 15 ആണ്‍കുട്ടികളും 8 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു.രോഗം സ്ഥീരികരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളിലും ചികിത്സയില്‍ കഴിയുന്നവര്‍.ഗവ. മെഡിക്കല്‍ കോളേജ് തൃശൂര്‍ – 119, സി.എഫ്.എല്‍.ടി.സി ഇ.എസ്.ഐ നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ് 44, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് 47, ജി.എച്ച് തൃശൂര്‍7, കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി – 26, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ് 84, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ് – 62, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി25, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 1 വേലൂര്‍135, വിദ്യ സി.എഫ്.എല്‍.ടി.സി ബ്ലോക്ക് 2 വേലൂര്‍117, എം. എം. എം. കോവിഡ് കെയര്‍ സെന്റര്‍ തൃശൂര്‍38,ചാവക്കാട് താലൂക്ക് ആശുപത്രി 26, ചാലക്കുടി താലൂക്ക് ആശുപത്രി 11, സി.എഫ്.എല്‍.ടി.സി കൊരട്ടി – 49, കുന്നംകുളം താലൂക്ക് ആശുപത്രി 12, ജി.എച്ച് . ഇരിങ്ങാലക്കുട – 15, ഡി .എച്ച്. വടക്കാഞ്ചേരി – 3, അമല ആശുപത്രി2, ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ത്യശ്ശൂര് 18, എലൈറ്റ് ഹോസ്പിറ്റല്‍ കൂര്‍ക്കഞ്ചേരി – 20, ഇരിങ്ങാലക്കുട കോഓപ്പറേറ്റീവ് ആശുപത്രി – 1, പി .സി. തോമസ് ഹോസ്റ്റല്‍, തൃശൂര്‍ – 145, രാജാ ആശുപത്രി ചാവക്കാട് – 1.