മുരിയാട് പഞ്ചായത്തില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച മൂന്ന് പദ്ധതികള്‍ നാടിന് സമര്‍പ്പിച്ച് മുരിയാട് പഞ്ചായത്ത്
മുരിയാട്: പഞ്ചായത്തില്‍ മുന്‍ എംഎല്‍എ പ്രഫ. കെ.യു. അരുണന് മാസ്റ്ററുടെ പ്രദേശിക വികസനഫണ്ടും ഗ്രാമപഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച പിഎച്ച്എസ്സി മഡോണനഗര് കുടിവെള്ളപദ്ധതി, നവീകരിച്ച പ്രഥമിക ആരോഗ്യ ഉപകേന്ദ്രം, ജീവധാര ഷീ ഫിറ്റനസ് സെന്റര്‍ എന്നിവ നാടിനു സമര്‍പ്പിച്ചു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ. ആര്. ബിന്ദു മൂന്ന് പദ്ധതികളും ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ക്ഷേമകാര്യസമിതി ചെയര്മാന് സരിത സുരേഷ്, ഭരണസമിതി അംഗം തോമസ് തൊകലത്ത്, ഊരകം പള്ളി വികാരി ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍, ഭൂജലവകുപ്പ് ജില്ലാ ഓഫീസര്‍ സന്തോഷ്കുമാര്‍, പഞ്ചായത്ത് സെക്രട്ടറി റെജി പോള്‍, ആനന്ദപുരം കമ്യൂ ണിഹെല്ത്ത് സെന്റര്‍ സുപ്രണ്ട് ഡോ. ശ്രീവത്സന്‍, പഞ്ചായത്ത് അംഗങ്ങളായ എ.എസ്. സുനില്‍കുമാര്‍, നിഖിത അനൂപ്,സിഡിഎസ് വൈസ് ചെയര്പേഴ്സന് രൂപ സൂരജ്, തുടങ്ങിയവര്‍ സംസാരിച്ചു.
ആരോഗ്യ വിദ്യാഭ്യാസ ചെയര്മാന് കെ.യു. വിജയന് സ്വാഗതവും സംഘാട കസമിതി കണ്‍വീനര്‍ മനീഷ മനീഷ് നന്ദിയും പറഞ്ഞു. ചൂളം വിളിച്ച് ഏഷ്യന്‍ ബുക്ക്സ് ഓഫ് റിക്കാർഡില്‍ ഇടം പിടിച്ച വിന്‍സെന്റ് ടി. മാത്യു, ഇന്ത്യന്‍ വുമണ്‍സ് ലീഗില്‍ പങ്കെടുത്ത ഊരകത്തിന്റെ അഭിമാനതാരങ്ങളായ സി.ആര്. നന്ദന, ജാസ്മിന് ജോയ്, സി.ആര്. അജ്ഞന, എസിസിഎ പരീക്ഷയില്‍ ഉന്നതവിജം കൈവരിച്ച എന്‍.എസ്. ആര്‍ച്ച്, കര്‍ഷക അവാര്‍ഡ് ജേതാക്കളായ പി.ഡി. പൈലപ്പന്, മോഹനന് തേറാട്ടില്‍, ജിസന്‍ വര്‍ഗീസ്, പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ബാബു ചുക്കത്ത്, സുനിത വിജയന്, റിജു പോട്ടക്കാരന്‍, 10, 11, വാര്‍ഡുകളില്‍ എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികള്‍ എന്നിവരേയും ആദരിച്ചു.