സിഎംഎസ് എല്‍പി സ്കൂള്‍ ശാന്തിസദനത്തില്‍ ഓണം ആഘോഷിച്ചു

ഇരിങ്ങാലക്കുട: സിഎംഎസ് എല്‍പി സ്കൂളിലെ വിദ്യാര്‍ഥികള്‍ ശാന്തിസദനത്തിലെ അമ്മമാര്‍ക്കൊപ്പം ഓണം ആഘോഷിച്ചു. ഇരിങ്ങാലക്കുട തഹസില്‍ദാര്‍ സീമേഷ് സാഹു വിശിഷ്ടാതിഥിയായിരുന്നു. ശാന്തി സദനത്തിലെ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍സിയ, വാര്‍ഡ് കൗണ്‍സിലര്‍ പി.ടി. ജോര്‍ജ്, പ്രധാനാധ്യാപിക ഷൈജി ആന്റണി, പിടിഎ അംഗമായ സജീന ഡീല്സണ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. അമ്മമാര്‍ക്ക് ഓണവിഭവങ്ങളും സമ്മാനങ്ങളും നല്കി.