ഖേലോ ഇന്ത്യാ സായി വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി നടത്തിയ വെയിറ്റ് ലിഫ്റ്റിംഗ് മത്സരം; ക്രൈസ്റ്റ് കോളജ് ചാമ്പ്യന്മാര്
ഇരിങ്ങാലക്കുട: ഖേലോ ഇന്ത്യാ സായി വനിതാ ശാക്തീകരണത്തിന്റെ ഭാഗമായി നടത്തിയ വെയിറ്റ് ലിഫ്റ്റിംഗ് മത്സരത്തില്‍ ക്രൈസ്റ്റ് കോളജ് ചാമ്പ്യന്മാരായി. 264 പോയിന്റ് നേടിയാണ് ക്രൈസ്റ്റ് കോളജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 168 പോയിന്റ് നേടി സെന്റ് ജോസഫ് മേലൂര്‍ രണ്ടാം സ്ഥാനം നേടി. ക്രൈസ്റ്റ് കോളജ് വിദ്യാര്‍ഥിനി പ്രതീക്ഷ സജികുമാര്‍ ബെസ്റ്റ് ലിഫ്റ്ററായി. ഇന്‍ഡ്യയില്‍ 10 ജില്ലകള്‍ക്കാണ് മത്സരം നടത്താന്‍ സ്പോര്‍ട്സ് അഥോറിറ്റി ഓഫ് ഇന്ത്യ അനുമതി നല്‍കിയത്. ക്രൈസ്റ്റ് കോളജില്‍ നടത്തപ്പെട്ട മത്സരം ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്. സാംബശിവന് അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, ജില്ലാ സെക്രട്ടറി ചിത്ര, സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ടി. ജയിംസ്, ജോസ് എന്നിവര്‍ സംസാരിച്ചു.

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി