ക്രൈസ്റ്റ് കോളജ് ഇംഗ്ലീഷ് അസോസിയേറ്റ് പ്രഫസർ ഡോ. കെ.ജെ. വര്‍ഗീസിനു അന്താരാഷ്ട്ര പുരസ്കാരം
ഡോ. കെ.ജെ. വര്‍ഗീസ്
ഇരിങ്ങാലക്കുട: ബാങ്കോക്കിലെ മേത്താരത്ത് യൂണിവേഴ്സിറ്റി അന്താരാഷ്ട്രതലത്തില്‍ ഏര്‍പ്പെടുത്തിയ ഉന്നത വിദ്യാഭ്യാസ എക്സലന്‍സ് അവാര്‍ഡ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ഇംഗ്ലീഷ് അസോസിയേറ്റ് പ്രഫസറും ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഡീനുമായ ഡോ. കെ.ജെ. വര്‍ഗീസിനു ലഭിച്ചു. അന്താരാട്ര തലത്തില്‍ നേതൃത്വം നല്കി നടത്തിയിട്ടുള്ള കോണ്‍ഫറന്‍സുകളും ഗവേഷണങ്ങളും പരിശീലന പരിപാടികളും വിലയിരുത്തിയാണ് അവാര്‍ഡ് നല്‍കുന്നത്. ഇന്തോനേഷ്യയിലെ രണ്ടു യൂണിവേസ്റ്റികളില്‍ വിസിറ്റിംഗ് പ്രഫസറും ഇന്ത്യയിലെ പല യൂണിവേഴ്സിറ്റികളിലും വിദ്യാഭ്യാസ പരിശീലന കേന്ദ്രങ്ങളിലും വിസിറ്റിംഗ് ഫാക്കല്‍റ്റിയുമാണ് ഡോ. വര്‍ഗീസ്. വിദ്യാഭ്യാസ മേഖലയില്‍ വൈവിധ്യങ്ങള്‍ക്കും സംയോജനത്തിനും നല്‍കിയിട്ടുള്ള സംഭാവനകള്‍ക്ക് നല്കുന്ന ഈ പുരസ്കാരം മേത്താരത്ത് യൂണിവേഴ്സ്റ്റിയില് നടന്ന അന്താരാഷ്ട്ര കോണ്‍ഫറന്‍സില്‍ വച്ചാണ് സമ്മാനിച്ചത്.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി