കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു
ആളൂര്‍: കൊലപാതകം അടക്കം നിരവധി കേസുകളില്‍ പ്രതിയായ കുഴി രമേഷ് എന്നു വിളിക്കുന്ന കൊമ്പിടിഞ്ഞാമാക്കന്‍ സ്വദേശി കണക്കുംകട വീട്ടില്‍ സുരേഷിനെ (50 ) തൃശൂര്‍ റൂറല്‍ എസ്പി നവനീന് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ആളൂര്‍ ഇന്‍സ്പെക്ടര്‍ കെ.സി രതീഷ് അറസ്റ്റു ചെയ്തു. ഇരിങ്ങാലക്കുട, അളൂര്‍ സ്റ്റേഷനുകളില്‍ ക്രിമനല്‍ കേസ് പ്രതിയാണ് ഇയാള്‍. 2020 ല്‍ ബുദ്ധിമാന്ദ്യമുള്ള കുട്ടിയെ ആക്രമിച്ചതിനും സംഭവമറിഞ്ഞെത്തിയ പോലീസിനെ ആക്രമിച്ചതിനും, 2021 ല്‍ അമ്മയെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയതിനും, സഹോദരന് ലഭിച്ച ഇന്‍ഷൂറന്‍സ് തുകയിലെ പങ്ക് ചോദിച്ച് സഹോദരനെ തലക്കടിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തിലെ കേസുകളിലും, അളൂര്‍ സ്റ്റേഷനില്‍ ഇയാള്‍ പ്രതിയാണ്. 2018 ല്‍ ഇരിങ്ങാലക്കുട ഗവണ്മെന്റ് ആശുപത്രിയില്‍ കുട്ടികളുടെ വാര്‍ഡില്‍ ബഹളം ഉണ്ടാക്കിയത് അന്വേഷിക്കാനെത്തിയ പോലീസിനെ ആക്രമിച്ച കേസിന് ഇരിങ്ങാലക്കുടയിലും ഇയാള്‍ പ്രതിയാണ്. രണ്ടു കേസുകളില്‍ ഇയാള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം കൊമ്പിടിഞ്ഞാ മാക്കലില്‍ നിന്നാണ് സുരേഷിനെ പിടികൂടിയത്. ഇരിങ്ങാലക്കുട ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാന്റ് ചെയ്തു. ഇന്‍സ്പെക്ടര്‍ കെ.സി. രതീഷ്, എസ്.ഐ. അരിസ്റ്റോട്ടില്‍, സീനിയര്‍ സിപിഒ മാരായ പി.ആര്. അനൂപ്, ലിജോ ആന്റണി, പി.സി. സുനന്ദ്, ഐ.വി. സവീഷ്, ഇ.എസ്. ജീവന് കെ.എസ്. ഉമേഷ്, എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്.