നടവരമ്പ് സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയത്തില്‍ തിരുനാള്‍ ഇന്നും നാളെയും
സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ടില്‍ കൊടിയേറ്റുന്നു. ഇടവക വികാരി ഫാ. വര്‍ഗീസ് ചാലിശേരി സമീപം.
നടവരമ്പ്: സെന്റ് മേരീസ് അസംപ്ഷന്‍ ദേവാലയത്തില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും. ഇരിങ്ങാലക്കുട രൂപത ചാന്‍സലര്‍ ഫാ. കിരണ്‍ തട്ടില്‍ കൊടിയേറ്റി. ഇന്നലെ നടന്ന കൂടുതുറക്കല് ശുശ്രൂഷക്കും ദിവ്യബലിക്കും ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ മുഖ്യകാര്‍മികത്വം വഹിച്ചു. രാവിലെ 6.30ന്റെ ദിവ്യബലിക്കു ശേഷം വീടുകളിലേക്ക് രൂപം എഴുന്നള്ളിപ്പ്. തിരുനാള്‍ ദിനമായ നാളെ രാവിലെ പത്തിന് ദിവ്യബലിക്ക് കാല്‍വരിക്കുന്ന് ഇടവക വികാരി ഫാ. ചാക്കോ കാട്ടുപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും. സെന്റ് ജെയിംസ് ഹോസ്പിറ്റല്‍ അസി. ഡയറക്ടര്‍ ഫാ. നവീന്‍ ഊക്കന്‍ സന്ദേശംനല്കും. ഉച്ചത്തിരിഞ്ഞ് 3.30ന്റെ ദിവ്യബലിക്കുശേഷം 4.30ന് ആരംഭിക്കുന്ന തിരുനാള്‍ പ്രദക്ഷിണം രാത്രി ഏഴിന് പള്ളിയില്‍ സമാപിക്കും. തിരുനാളിന്റെ വിജയത്തിനായി ഇടവക വികാരി ഫാ. വര്‍ഗീസ് ചാലിശേരി, കൈക്കാരന്മാരായ ആലപ്പാടന്‍ ദേവസി വിന്‍സെന്റ്, മാളിയേക്കല്‍ കുരിയപ്പന്‍ ജോണ്സണ്, ജനറല്‍ കണ്‍വീനര്‍ പാറേക്കാടന്‍ വര്‍ഗീസ് മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ കമ്മറ്റിയാണ് പ്രവര്‍ത്തിക്കുന്നത്.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി