കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഒരു ദിവസം ഒന്നിച്ച് അഞ്ച് കോടി നിക്ഷേപം സമാഹരണ പദ്ധതി ഉദ്ഘാടനം ചെയ്തു
കാട്ടൂര്‍: 44-ാം മത് നിക്ഷേപ സമാഹരണം വിജയിപ്പിക്കുന്നതിന്റെ ഭാഗമായി കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയ ഒരുമയോടെ ഒരേ ദിവസം ഒന്നിച്ച് അഞ്ച് കോടി എന്ന പദ്ധതി പ്രകാരം ബാങ്ക് സമാഹരിച്ച 5.23 കോടി രൂപ നിക്ഷേപ സമാഹരണത്തിന്റെ ഉദ്ഘാടനം മുകുന്ദപുരം സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ബ്ലിസണ്‍ ഡേവിസ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ അധ്യക്ഷത വഹിച്ചു. യൂണിറ്റ് ഇന്‍സ്പെക്ടര്‍ സ്മിനി, സെയില്‍ ഓഫീസര്‍ സുവീഷ്, ഡയറക്ടര്‍മാരായ എം.ജെ. റാഫി, മധുജ ഹരിദാസ്, രാജന് കുരുമ്പേപറമ്പില്‍, കെ.ബി. ബൈജു, രാജേഷ് കാട്ടിക്കോവില്‍, പി.പി. ആന്റണി, ഇ.എല്‍. ജോസ് എന്നിവര്‍ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് പ്രമീള അശോകന് സ്വാഗതവും സെക്രട്ടറി ടി.വി. വിജയകുമാര്‍ നന്ദിയും പറഞ്ഞു.