62 മത് സൗത്ത് ഇന്ത്യന്‍ കണ്ടംകുളത്തി ഫുട്ബാള്‍ ടൂര്‍ണമെന്റിന് തുടക്കമായി
ഇരിങ്ങാലക്കുട: 62 മത് സൗത്ത് ഇന്ത്യന്‍ കണ്ടംകുളത്തി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ആദ്യ മത്സരത്തില്‍ ഗവണ്മെന്റ് വിക്ടോറിയ കോളജിനെതിരെ എതിരില്ലാത്ത ഒരു ഗോളിന് സെന്റ് തോമസ് കോളജ് തൃശൂര്‍ വിജയിച്ചു, രണ്ടാം മത്സരത്തില്‍ എസ്എന്‍ കോളജ് ഷൊര്‍ണൂരിനെ ഏകപക്ഷീയമായ ഒരു ഗോളിന് കേരള വര്‍മ കോളജ് പരാജയപ്പെടുത്തി. മൂന്നാം മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ വ്യാസ കോളജ് എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സെന്റ് സേവിയേര്സ് തുമ്പയെ പരാജയപ്പെടുത്തി. ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ്, മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, കായിക വിഭാഗം മേധാവി ഡോ. ബിന്റു ടി. കല്യാണ്‍ എന്നിവര്‍ സംസാരിച്ചു. നാലാം പ്രീ ക്വാര്‍ട്ടറില്‍ എതിരില്ലാത്ത രണ്ട് ഗോളുള്‍ക്ക് ക്രൈസ്റ്റ് കോളജ് അസ്മാബി കോളജ് കൊടുങ്ങലൂരിനെ പരാജയപ്പെടുത്തി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.