എടതിരിഞ്ഞി ശിവകുമാരേശ്വരം ക്ഷേത്രോത്സവം കൊടിയേറ്റം
എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര കൊടിയേറ്റുന്നു.
എടതിരിഞ്ഞി: എച്ച്ഡിപി സമാജം ശിവകുമാരേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. രാത്രി എട്ടിനും 8.30നും മധ്യേ ക്ഷേത്രം തന്ത്രി സ്വയംഭൂ പെരിങ്ങോത്ര കൊടിയേറ്റം നിര്‍വഹിച്ചു. 20 വരെ ദിവസവും രാത്രി 7.30ന് പ്രൊഫഷണല്‍ നാടകമേള. 20 ന് യൂണിവേഴ്സല്‍ വേള്‍ഡ് റെക്കോഡ് നേടിയ സലീഷ് നനദുര്ഗയുടെ സോപാന സംഗീതാര്‍ച്ചന. ഉത്സവദിനമായ 21ന് രാവിലെ ഒമ്പതിന് എഴുന്നള്ളിപ്പ്, 11.50 മുതല്‍ കാവടിവരവ്, ഉച്ചതിരിഞ്ഞ് നാലിന് പ്രാദേശിക പൂരംവരവ്, അഞ്ചിന് ക്ഷേത്രത്തില്‍ കൂട്ടിയെഴുന്നള്ളിപ്പ് എന്നിവ നടക്കും. ഗുരുവായൂര്‍ ചന്ദ്രശേഖരന് തിടമ്പേറ്റും. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ഉള്‍പ്പടെയുള്ള ആനകള്‍ എഴുന്നള്ളിപ്പില്‍ അണിനിരക്കും. പെരുവനം കുട്ടന് മാരാര്‍ പ്രാമാണ്യം വഹിക്കും. 22ന് ആറാട്ടോടെ ഉത്സവം സമാപിക്കും.

ഇരിങ്ങാലക്കുട സബ് ജില്ലാ ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ് നടത്തി
ക്രൈസ്റ്റ് കോളജും ജിജിബി ബാറ്ററി ഇന്ത്യയും ഗവേഷണത്തിനായി ധാരണാപത്രത്തില്‍ ഒപ്പുവച്ചു
വെള്ളാനിയില്‍ കുറുക്കന്റെ ആക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
ഇരിങ്ങാലക്കുട ടൗണ്‍ അര്‍ബന്‍ സഹകരണ ബാങ്ക്; ഐടിയു ബാങ്ക് ഡെപ്പോസിറ്റേഴ്സ് അസോസിയേഷന് ധര്‍ണ നടത്തി
വിടവാങ്ങിയത് രോഗത്തെ ഇച്ഛാശക്തികൊണ്ട് തോല്‍പ്പിച്ച് മാരകരോഗബാധിതര്‍ക്ക് പ്രതീക്ഷയും സാന്ത്വനവും പകര്‍ന്ന പോരാളി; ഫ്രാന്‍സിസ് അസീസി
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി