ശ്രവസ് 2024 കവിയും സാഹിത്യ അക്കാദമി ജേതാവുമായ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു
സാമൂഹിക പ്രവര്‍ത്തക വിഭാഗം ശ്രവസ് നാഷണല്‍ കോണ്‍ഫറന്‍സ് ആന്‍ഡ് സ്റ്റുഡന്‍സ് മീറ്റ് കവിയും സാഹിത്യ അക്കാദമി ജേതാവുമായ ഷൗക്കത്ത് ഉദ്ഘാടനം ചെയ്യുന്നു
ഇരിങ്ങാലകുട: ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട സാമൂഹിക പ്രവര്‍ത്തക വിഭാഗം ശ്രവസ് നാഷണല്‍ കോണ്‍ഫറന്‍സ് ആന്‍ഡ് സ്റ്റുഡന്‍സ് മീറ്റ് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കവിയും സാഹിത്യ അക്കാദമി ജേതാവുമായ ഷൗക്കത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ട്രൈബല്‍ വെല്‍ഫെയര്‍ റിജു വനേറ്റിംഗ് സോഷ്യല്‍ വര്‍ക്ക് പ്രാക്റ്റിസ് എന്ന വിഷയത്തിലാണ് കോണ്‍ഫറസ് നടക്കുന്നത്. കോളജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജോളി ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പില്‍, സെല്‍ഫ് ഫിനാന്‍സിംഗ് ഡിറക്റ്റര്‍ റവ.ഡോ. വില്‍സണ്‍ തറയില്‍, സാമൂഹിക പ്രവര്‍ത്തക വിഭാഗം മേധാവി ഡോ. അജീഷ് ജോര്‍ജ്, കോഡിനേറ്റര്‍ ഡോ. ടി. വിവേകാനന്ദന്, വൈസ് പ്രിന്‍സിപ്പല്‍ ഷീബ വര്‍ഗ്ഗീസ്, ട്രൈബല്‍ എക്റ്റണ്ഷണ് ഓഫീസര്‍ സവിത ജോയ്, ഫാക്കല്‍റ്റി കോഡിനേറ്റര്‍ ആഷ്ലി ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ട്രൈബല്‍ കലാരൂപം ഗതി, തീം ഡാന്‍സ്, ട്രൈബണ്‍ സോംഗ്, പ്രോജക്റ്റ് പ്രോ പോസല്‍ റയിറ്റിംഗ്, സ്രിറ്റ് പ്ലേ, എക്റ്റംബര് തുടങ്ങിയ മത്സരങ്ങളും രണ്ട് ദിവസങ്ങളിലായി നടത്തപ്പെടുന്നുണ്ട്.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു