സിവറേജ് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ശുചീകരണ ജോലിക്കാര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ കൈമാറി

സിവറേജ് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ശുചീകരണ ജോലിക്കാര്‍ക്ക് അവരുടെ സുരക്ഷാ ഉപകരണങ്ങള്‍ ചെയര്‍പേഴ്സണ്‍ സുജാ സഞ്ജീവ് കുമാര്‍ കൈമാറുന്നു
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ ചെയര്‍പേഴ്സണ്‍ സുജാ സഞ്ജീവ് കുമാര്‍ 15ന് രാവിലെ 11 മണിക്ക് നമസ്തേ പ്രോഗ്രാം സെപ്റ്റിടാങ്ക് 1 സിവറേജ് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ശുചീകരണ ജോലിക്കാര്‍ക്ക് അവരുടെ സുരക്ഷാ ഉപകരണങ്ങള്‍ നല്‍കുകയും പ്രൊഫൈല്‍ ക്യാമ്പ് നടത്തുകയും ചെയ്തു. പ്രസ്തുത ചടങ്ങില്‍ വൈസ് ചെയര്മാന് ടി.വി. ചാര്‍ലി. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഫെനി എബിന് വെള്ളാനിക്കാരന്‍, ആരോഗ്യക്കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത് കെ.ജി. അനില്‍ സിസിഎം എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു