കെഎസ്ഇ കാലിത്തീറ്റ കമ്പനി കിടാരികള്‍ക്കായി കെഎസ് പുഷ്ടിമ എന്ന തീറ്റ വിപണിയില്‍ ഇറക്കി
ഇരിങ്ങാലക്കുട കെഎസ്ഇ കമ്പനി കിടാരികള്‍ക്കും കറവ വറ്റിയ പശുക്കള്‍ക്കുമായി പുറത്തിറക്കിയ കെഎസ് പുഷ്ടിമ കാലിത്തീറ്റ മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: കേരളത്തിലെ പ്രമുഖ കാലിത്തീറ്റ നിര്‍മാതാക്കളായ കെഎസ്ഇ കമ്പനി കിടാരികള്‍ക്കും കറവ വറ്റിയ പശുക്കള്‍ക്കുമായി കെഎസ് പുഷ്ടിമ എന്ന തീറ്റ വിപണിയില്‍ ഇറക്കി. ഉത്പാദനചെലവ് ഏറിയതോടെ വിലകുറഞ്ഞ തീറ്റകള്‍ ലഭ്യമാക്കണമെന്ന ക്ഷീരകര്‍ഷകരുടെ ആവശ്യം പരിഗണിച്ചാണിത്. കമ്പനിയുടെ എജിഎം ഹാളില്‍ നടന്ന ചടങ്ങില്‍ കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ് കെഎസ്ഇ ലിമിറ്റഡിന്റെ പുതിയ ഉല്പന്നമായ കെഎസ് പുഷ്ടിമയുടെ ആദ്യബാഗ് സമഗ്ര ക്ഷീരസംഘടനയുടെ സംസ്ഥാന സമിതിയംഗം പ്രദീപ് കുമാറിന് നല്‍കിക്കൊണ്ട് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ജനറല്‍ മാനേജര്‍ എം. അനില്‍, കമ്പനി ബോര്‍ഡ് അംഗങ്ങളായ പി.ഡി. ആന്റോ, ഡോണി ജോര്‍ജ് അക്കരക്കാരന്‍, ക്ഷീരകര്ഷകന് എന്‍. സത്യന് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് നടന്ന ബോധവത്കരണ ക്ലാസില്‍ മുന്നൂറോളം ക്ഷീരകര്‍ഷകര്‍ പങ്കെടുത്തു.

പ്രമുഖരുടെ വോട്ട്…
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് നടന് ടൊവിനോ തോമസ്
ഇതു വോട്ടുത്സവം…. സുരക്ഷ കര്‍ശനം, വോട്ടെടുപ്പു ശാന്തം ജനം ആവേശത്തോടെ…. സുരക്ഷ കര്‍ശനം…..വോട്ടെടുപ്പ് ശാന്തം…
സ്വാന്തന സദന് വാര്‍ഷികാഘോഷം നടത്തി
കാറളം വിഎച്ച്എസ് സ്കൂളിലെ വിഎച്ച്എസ്ഇ വിഭാഗം എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആന്റി ഡ്രഗ് വാള് അനാച്ഛാദനം ചെയ്തു
കെപിഎംഎസ് മീഡിയ ജില്ല നേതൃയോഗം നടന്നു