മികവ് 2024 ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു

ആളൂര്‍ ഗ്രാമപഞ്ചായത്തിലെ 100% വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങള്‍ക്കും, എസ്എസ്എല്‍സി, പ്ലസ് ടു ഫുള്‍ എ പ്ലസ് നേടിയവര്‍ക്കും വേണ്ടി നടന്ന അനുമോദനചടങ്ങ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: ആളൂര്‍ ഗ്രാമപഞ്ചായത്തിൽ 100% വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങള്‍ക്കും, എസ്എസ്എല്‍സി, പ്ലസ് ടു ഫുള്‍ എ പ്ലസ് നേടിയവര്‍ക്കുമുള്ള അനുമോദനചടങ്ങ് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ അധ്യക്ഷത വഹിച്ച യോഗത്തില്‍ വൈസ് പ്രസിഡന്റ് രതി സുരേഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ അഡ്വ. എം.എസ്. വിനയന്, ധിപിന്‍ പാപ്പച്ചന്, ഷൈനി തിലകന്, വാര്‍ഡ് മെമ്പര്‍മാരായ ഏ.സി. ജോണ്സണ്, കൊച്ചുത്രെസ്യ ദേവസി, വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ സംസാരിച്ചു. മേരി ഐസക് ടീച്ചര്‍ നന്ദി പറഞ്ഞു.