ഇരിങ്ങാലക്കുട ഗേള്‍സ് സ്കൂളില്‍ ഒന്നാം ക്ലാസിലേക്ക് ഇക്കുറി നേപ്പാളി വിദ്യാര്‍ഥിനിയും

ബി.കെ. സന്ധ്യ.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഗേള്‍സ് സ്കൂളില്‍ ഒന്നാം ക്ലാസിലേക്ക് നേപ്പാളി വിദ്യാര്‍ഥിനി ബി.കെ. സന്ധ്യ പ്രവേശനം നടത്തി. ടൗണിലെ പ്രിയ ഹോട്ടലിലെ പാചക തൊഴിലാളിയായ റമീസിന്റെയും ജാനകിയുടെയും മകളാണ്. കഴിഞ്ഞ ആറു വര്‍ഷമായി റമീസ് ഇരിങ്ങാലക്കുടയില്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും ഈ വര്‍ഷമാണ് കുടുംബത്തെ ഇങ്ങോട്ട് കൊണ്ടുവന്നത്. ഒരു വയസായ റോഷ്ന അനുജത്തിയാണ്. സന്ധ്യ കുട്ടികളുമായി എളുപ്പത്തില്‍ ചങ്ങാത്തം കൂടുകയും കളിക്കുകയും ചെയ്യുന്നുണ്ടെന്ന് അധ്യാപിക പി.ബി. അസീന പറഞ്ഞു.
