വെള്ളാങ്ങല്ലൂര്‍ ഗവ. യുപി സ്കൂള്‍ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു
വെള്ളാങ്ങല്ലൂര്‍ ഗവ. യുപി സ്ക്കൂള് പുതിയ കെട്ടിടം അഡ്വ. വി.ആര് സുനില്‍കുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
വെള്ളാങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ എംഎല്‍എ അഡ്വ. വി.ആര്. സുനില്‍കുമാറിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 50 ലക്ഷം രൂപയും, വെള്ളാങ്ങല്ലൂര്‍ ഗ്രാമപ്പഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും അനുവദിച്ച 10 ലക്ഷം രൂപയും ഉപയോഗിച്ച് നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം അഡ്വ. വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ നിര്‍വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.എം. മുകേഷ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രധാനധ്യാപിക എ.കെ. ഷീബ സ്വാഗതവും, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ പ്രസന്ന അനില്‍ കുമാര്‍, അസ്മാബി ലത്തീഫ്, ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജിയോ ഡേവീസ് പാറേക്കാടന്‍, വാര്‍ഡ് മെമ്പര്‍ ഷംസു വെളുത്തേരി, ടി.കെ. ഷറഫുദ്ദീന്, പിടിഎ പ്രസിഡന്റ് ലതിക ഷൈജന്‍, ഒഎസ്എ പ്രതിനിധി കെ.വി. ഉണ്ണികൃഷ്ണന് എന്നിവര്‍ ആശംസകളും അര്‍പ്പിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് എല്‍എസ്ജിഡി വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ ഒ.ആര്. ജയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് മെമ്പര്‍ വര്‍ഷ പ്രവീണ്‍ ചടങ്ങില്‍ നന്ദി പറഞ്ഞു. അധ്യാപകര്‍, ജനപ്രതിനിധികള്‍, പിടിഎ അംഗങ്ങള്‍, സ്ക്കൂള് ജീവനക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു