ആളൂര്‍ ആര്‍എംഎച്ച്എസില്‍ ലൈഫ് സ്കില്‍സ് ട്രെയിനിംഗ് പ്രോഗ്രാം

ആളൂര്‍ ആര്‍എംഎച്ച്എസില്‍ നടന്ന ലൈഫ് സ്കില്‍സ് ട്രെയിനിംഗ് പ്രോഗ്രാം ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ജൂലിന്‍ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു.
ആളൂര്‍: ആളൂര്‍ ആര്‍എംഎച്ച്എസില്‍ ദാറ്റ് ഗതി ട്രെയിനിംഗ് പ്രോഗ്രാം മാനേജിംഗ് ഡയറക്ടര്‍ ഷാജു പൊറ്റക്കല്‍, കമ്പനി ചെയര്മാന് സുരേഷ് ബാബു എന്നിവരുടെ നേതൃത്വത്തില്‍ കുട്ടികള്‍ക്കായി ലൈഫ് സ്കില്‍സ് ട്രെയിനിംഗ് പ്രോഗ്രാം നടത്തി. ജീവിത നൈപുണികളെ മനസ്സിലാക്കാനും ഏതു പ്രതിസന്ധികളെ നേരിടാനും കുട്ടികളെ പ്രാപ്തരാക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു ട്രെയിനിംഗ് പ്രോഗ്രാം. ഹൈസ്കൂള്‍ ഹെഡ്മിസ്ട്രസ് ജൂലിന്‍ ജോസഫ് ഉദ്ഘാടനം ചെയ്തു. സംസ്കൃതം അധ്യാപകന് പ്രശാന്ത് സ്വാഗതം ആശംസിച്ചു.