വയനാടിന് ഒരു കൈത്താങ്ങുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്

വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ മൂലം ദുരന്തബാധിതരായവര്‍ക്ക് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ സാമൂഹ്യ സേവന കൂട്ടായ്മയായ ജൊസൈന് റീച്ചും എന്‍സിസി, എന്‍എസ്എസ് കൂട്ടായ്മകളും ഭക്ഷണ സാമഗ്രികളും വസ്ത്രങ്ങളുമായുള്ള വണ്ടി പുറപ്പെടുന്നു.
ഇരിങ്ങാലക്കുട: വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ മൂലം ദുരന്തബാധിതരായവര്‍ക്ക് അടിയന്തര സഹായവുമായി ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ സാമൂഹ്യ സേവന കൂട്ടായ്മയായ ജൊസൈന് റീച്ചും എന്‍സിസി, എന്‍എസ്എസ് കൂട്ടായ്മകളും മാതൃകയാവുന്നു. ദുരന്തത്തിന് ഇരകളാകേണ്ടി വന്നവര്‍ക്ക് അവശ്യം വേണ്ട ഭക്ഷണ സാമഗ്രികളും വസ്ത്രങ്ങളും മറ്റും കളക്ട്രേറ്റിലേക്ക് നേരിട്ട് എത്തിച്ചു നല്‍കുകയായിരുന്നു. സോഷ്യല്‍ വര്‍ക്ക് വിഭാഗം അധ്യക്ഷ സിസ്റ്റര്‍ ഡോ. ജെസിന്, എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ ലിറ്റി ചാക്കോ, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വീണ സാനി, കായികവിഭാഗം അധ്യക്ഷന്‍ ഡോ. സ്റ്റാലിന് റാഫേല്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി.