വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തെരഞ്ഞെടുപ്പും
ഇരിങ്ങാലക്കുട സേവാഭാരതിയുടെ 16-ാം മതു വാര്‍ഷിക പൊതുയോഗം സേവാഭാരതി ഓഫീസില്‍ വെച്ച് നടന്നപ്പോള്‍.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സേവാഭാരതിയുടെ 16-ാം മതു വാര്‍ഷിക പൊതുയോഗം സേവാഭാരതി ഓഫീസില്‍ വെച്ച് നടന്നു. പ്രസിഡന്റ് നളിന്‍ ബാബു അധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ സേവാഭാരതി സംസ്ഥാന ഓര്‍ഗാനൈസിംഗ് സെക്രട്ടറി രാജീവ് സേവാ സന്ദേശം നല്കി. 2023 24 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് ജനറല്‍ സെക്രട്ടറി സായിറാം അവതരിപ്പിച്ചു. ഈ വര്‍ഷത്തെ വരവ് ചെലവ് കണക്ക്, 2024 25 ബജറ്റ് ജയശങ്കര്‍ പി.എസ്. അവതരിപ്പിച്ചു.
2024 25 വര്‍ഷത്തെ ഭരണ സമിതി അംഗങ്ങള്‍ പി.കെ. ഭാസ്കരന്, ഐ.കെ. ശിവാനന്ദന് (രക്ഷാധികാരികള്‍), നളിന്‍ ബാബു എസ്. മേനോന് (പ്രസിഡന്റ്), ഗോപിനാഥന് പീടികപ്പറമ്പില്‍. പ്രകാശന് കൈമാപറമ്പില്‍ (വൈസ് പ്രെസിഡന്റുമാര്‍), വി. സായിറാം (ജനറല്‍ സെക്രട്ടറി), ടി.ആര്. ലിബിന്‍രാജ്, സതീഷ് പള്ളിച്ചാടത്ത് (ജോയിന്റ് സെക്രട്ടറി), ഐ. രവീന്ദ്രന് (ട്രഷറര്‍), ടി.യു. രാജേഷ്, ജഗദീഷ് പണിക്കവീട്ടില്‍, കവിത ലീലാധരന്, ഓ.എന്‍. സുരേഷ്, പി. മോഹനന്, രാജിലക്ഷ്മി സുരേഷ് ബാബു, പി.എസ്. ജയശങ്കര്‍, രാധാകൃഷ്ണന് കാരന്ത്രത് സുരഭി (കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരെഞ്ഞെടുത്തു. ശിവദാസ് സ്വാഗതവും ജനറല്‍ സെക്രട്ടറി സായിറാം നന്ദിയും രേഖപ്പെടുത്തി.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
സിഎസ്എ പൂര്‍വ വിദ്യാര്‍ഥി സംഗമം നടത്തി
ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി