പി.കെ. കുമാരന് അനുസ്മരണ സമ്മേളനം സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്തു

പി.കെ. കുമാരന് അനുസ്മരണ സമ്മേളനം സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയിലെ കര്‍ഷക പ്രസ്ഥാനവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കെട്ടിപ്പടുക്കുന്നതില്‍ പ്രധാനിയായിരുന്നു പി.കെ കുമാരനെന്ന് അനുസ്മരണ പ്രഭാഷണം നടത്തി കൊണ്ട് സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം ടി.കെ. സുധീഷ് പറഞ്ഞു. സിപിഐ മുതിര്‍ന്ന നേതാവ് കെ. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം അനിതാ രാധാകൃഷ്ണന്, സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി എന്‍.കെ. ഉദയപ്രകാശ് എന്നിവര്‍ സംസാരിച്ചു സിപിഐ മണ്ഡലം സെക്രട്ടറി പി. മണി സ്വാഗതവും സിപിഐ ടൗണ്‍ ലോക്കല്‍ സെക്രട്ടറി കെ.എസ്. പ്രസാദ് നന്ദിയും പറഞ്ഞു.