അമ്മയ്ക്ക് ഒരു മരം പദ്ധതിയുടെ ഭാഗമായി യുവമോര്‍ച്ച ആളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷ തൈ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതിയുടെ ഭാഗമായി അമ്മയ്ക്ക് ഒരു മരം പദ്ധതി യുവമോര്‍ച്ച ആളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിര്‍വഹിച്ചു. ആളൂര്‍ മണ്ഡലത്തില്‍ ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തുകൊണ്ട് യുവമോര്‍ച്ച പദ്ധതിയുടെ ഭാഗമായി. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഞ്ജിത സുധി ബിജെപി മണ്ഡലം പ്രസിഡന്റ് പി.എസ്. സുബീഷിന് വൃക്ഷത്തൈ നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. ആളൂര്‍ മണ്ഡലത്തില്‍ നൂറോളം വൃക്ഷത്തൈകള്‍ ആണ് വിതരണം നടത്തിയത്. യുവമോര്‍ച്ച ജില്ലാ ഭാരവാഹി ജിനു ഗിരിജന്‍, മണ്ഡലം ഭാരവാഹികളായ ടി.പി. അഖില്‍, നിമിഷ വിനോദ്, ഷിമ്മി വിനോദ്, കെ,എസ്. സംഗീത, എ.എസ്. ശരത് പഞ്ചായത്ത് ഭാരവാഹികളായ വിഷ്ണു ലാല്‍, ശ്രീമോന്, ഉണ്ണിമായ, വിഷ്ണു, ധീരജ്. എന്നിവര്‍ പങ്കെടുത്തു.