ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവന് എന്‍എസ്എസ് യൂണിറ്റിന്റെ പ്രവര്‍ത്തനോദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിലെ എന്‍എസ്എസ് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ അരുണ്‍ ബാലകൃഷ്ണന് നിര്‍വഹിച്ചു. ചെയര്മാന് സി. സുരേന്ദ്രന് അധ്യക്ഷനായിരുന്നു. വേളൂക്കര ഗ്രാമപ്പഞ്ചായത്ത് അംഗം സുപ്രിയ സുഖി, വൈസ് ചെയര്മാന് സി. നന്ദകുമാര്‍, സെക്രട്ടറി വി. രാജന്, മാനേജ്മെന്റ് കമ്മിറ്റി അംഗം വിവേകാനന്ദന്, പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്കൂളിലെ എന്‍എസ്എസ് ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍മാരായ എ.ഡി. സജു, അഞ്ജു സന്തോഷ്, അനിത ജിനപാല്‍, നീതു എന്നിവര്‍ സന്നിഹിതരായിരുന്നു. എന്‍എസ്എസ് യൂണിറ്റ് അംഗങ്ങളായ ടി.പി. പാര്‍വണ സ്വാഗതവും ആര്യന് വില്ലി നന്ദിയും പറഞ്ഞു.