സംസ്ഥാനത്ത് (ഒക്ടോബർ 2) 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 9258 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1146, തിരുവനന്തപുരം 1096, എറണാകുളം 1042, മലപ്പുറം 1016, കൊല്ലം 892, തൃശൂര്‍ 812, പാലക്കാട് 633, കണ്ണൂര്‍ 625, ആലപ്പുഴ 605, കാസര്‍ഗോഡ് 476, കോട്ടയം 432, പത്തനംതിട്ട 239, ഇടുക്കി 136, വയനാട് 108 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന് (82), പൂവാര്‍ സ്വദേശി ശശിധരന് (63), ചപ്പാത്ത് സ്വദേശി അബ്ദുള്‍ അസീസ് (52), പോത്തന്‍കോട് സ്വദേശി ഷാഹുല്‍ ഹമീദ് (66), കൊല്ലം ഓയൂര്‍ സ്വദേശി ഫസിലുദീന്‍ (76), കൊല്ലം സ്വദേശി ശത്രുഘനന് ആചാരി (86), കരുനാഗപ്പള്ളി സ്വദേശി രമേശന് (63), തങ്കശേരി സ്വദേശി നെല്‍സണ്‍ (56), കരുനാഗപ്പള്ളി സ്വദേശി സുരേന്ദ്രന് (66), മയ്യനാട് സ്വദേശി എം.എം. ഷെഫി (68), ആലപ്പുഴ എടത്വ സ്വദേശിനി റസീന (43), നൂറനാട് സ്വദേശി നീലകണ്ഠന് നായര്‍ (92), കനാല്‍ വാര്‍ഡ് സ്വദേശി അബ്ദുള്‍ ഹമീദ് (73), കോട്ടയം വെള്ളിയേപ്പിള്ളി സ്വദേശി പി.എന്‍. ശശി (68), മറിയന്തുരത്ത് സ്വദേശിനി സുഗതമ്മ (78), മറിയന്തുരത്ത് സ്വദേശിനി സരോജിനിയമ്മ (81), കുമരകം ഈസ്റ്റ് സ്വദേശിനി സുശീല (54), എറണാകുളം മട്ടാഞ്ചേരി സ്വദേശിനി നിര്‍മല (74), കരിഗാകുറത്ത് സ്വദേശി പി.വി. വിജു (42), കോഴിക്കോട് കുറ്റിയാടി സ്വദേശിനി ദേവി (75) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 791 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള് എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര് വിദേശ രാജ്യങ്ങളില്‍ നിന്നും 184 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 8274 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 657 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 1109, തിരുവനന്തപുരം 956, എറണാകുളം 851, മലപ്പുറം 929, കൊല്ലം 881, തൃശൂര്‍ 807, പാലക്കാട് 441, കണ്ണൂര്‍ 475, ആലപ്പുഴ 590, കാസര്‍ഗോഡ് 451, കോട്ടയം 421, പത്തനംതിട്ട 161, ഇടുക്കി 99, വയനാട് 103 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.93 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 27, കണ്ണൂര്‍ 23, എറണാകുളം 11, കാസര്‍ഗോഡ് 6, പത്തനംതിട്ട, കോഴിക്കോട് 5 വീതം, കോട്ടയം, വയനാട് 4 വീതം, ആലപ്പുഴ 3, കൊല്ലം, തൃശൂര്‍ 2 വീതം, മലപ്പുറം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം ജില്ലയിലെ 3 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗം ബാധിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4092 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 357, കൊല്ലം 295, പത്തനംതിട്ട 218, ആലപ്പുഴ 342, കോട്ടയം 174, ഇടുക്കി 93, എറണാകുളം 212, തൃശൂര്‍ 270, പാലക്കാട് 221, മലപ്പുറം 951, കോഴിക്കോട് 423, വയനാട് 75, കണ്ണൂര്‍ 303, കാസര്‍ഗോഡ് 158 എന്നിങ്ങനേയാണ് പരിശോധനാ ഫലം നെഗറ്റീവായത്. ഇതോടെ 77,482 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,35,144 പേര് ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,46,631 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,15,778 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 30,853 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3599 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം പരിശോധനയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 63,175 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 30,49,791 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 2,13,499 സാമ്പിളുകളും പരിശോധനയ്ക്കയച്ചു. 63 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 15 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 705 ഹോട്ട് സ്പോട്ടുകളാണുള്ളത്.
തൃശൂർ ജില്ലയിൽ 812 പേർക്ക് കൂടി കോവിഡ്; 270 പേർ രോഗമുക്തരായി
തൃശൂർ ജില്ലയിലെ 812 പേർക്ക് കൂടി (ഒക്ടോബർ 2) കോവിഡ്-19 സ്ഥിരീകരിച്ചു. 270 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6389 ആണ്. തൃശൂർ സ്വദേശികളായ 144 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 15066 ആണ്. അസുഖബാധിതരായ 8546 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തത്.വെള്ളിയാഴ്ച ജില്ലയിൽ സമ്പർക്കം വഴി 805 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 10 കേസുകളുടെ ഉറവിടം അറിയില്ല. സമ്പർക്ക ക്ലസ്റ്ററുകൾ ഇവയാണ്: ജൂബിലി മിഷൻ ഹോസ്പിറ്റൽ ക്ലസ്റ്റർ (3 ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ) 10, അശ്വിനി ഹോസ്പിറ്റൽ ക്ലസ്റ്റർ 2, ഏഷ്യൻ പെയിൻറ്സ് കുട്ടനെല്ലൂർ ക്ലസ്റ്റർ 1, ദയ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, ഒല്ലൂർ യൂനിയൻ ക്ലസ്റ്റർ 1, റോയൽ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, സൺ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകർ) 1, ശക്തൻ മാർക്കറ്റ് ക്ലസ്റ്റർ 1. മറ്റ് സമ്പർക്ക കേസുകൾ 772. കൂടാതെ 2 ആരോഗ്യ പ്രവർത്തകർക്കും 3 ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന 6 പേർക്കും വിദേശത്തുനിന്ന് വന്ന ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളിൽ 60 വയസ്സിന് മുകളിൽ 48 പുരുഷൻമാരും 50 സ്ത്രീകളും 10 വയസ്സിന് താഴെ 26 ആൺകുട്ടികളും 35 പെൺകുട്ടികളുമുണ്ട്.രോഗം സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും കഴിയുന്നവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 238, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-29, എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-55, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-52, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-71, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി- 237, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-159, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ- 313, സി.എഫ്.എൽ.ടി.സി കൊരട്ടി-90, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-401, സി.എഫ്.എൽ.ടി.സി നാട്ടിക-737, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-63, ജി.എച്ച് തൃശൂർ-29, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി-54, ചാവക്കാട് താലൂക്ക് ആശുപത്രി-42, ചാലക്കുടി, താലൂക്ക് ആശുപത്രി -13, കുന്നംകുളം താലൂക്ക് ആശുപത്രി -26, ജി.എച്ച്. ഇരിങ്ങാലക്കുട -16, ഡി.എച്ച്. വടക്കാഞ്ചേരി-10, അമല ആശുപത്രി-54, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-77, മദർ ആശുപത്രി-4, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-2, ഇരിങ്ങാലക്കുട കോ ഓപറേറ്റീവ് ആശുപത്രി-2, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -6, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-6, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-4, സെന്റ് ആന്റണീസ് പഴുവിൽ-2, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-9. 2777 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 9947 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. 363 പേരെയാണ് വെള്ളിയാഴ്ച ആശുപത്രിയിൽ പുതുതായി പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച 3742 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 4401 സാമ്പിളുകളാണ് വെള്ളിയാഴ്ച പരിശോധിച്ചത്. ഇതുവരെ ആകെ 162916 സാമ്പിളുകളാണ് പരിശോധനക്ക് അയച്ചത്. വെള്ളിയാഴ്ച 446 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 76 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. വെള്ളിയാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 480 പേരെ ആകെ സ്ക്രീനിംഗ് ചെയ്തിട്ടുണ്ട്.