സോളാര്‍ സ്നാക്ക് വെന്‍ഡിംഗ് മെഷീന് വികസിപ്പിച്ച് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഇലക്ട്രിക്കല്‍ വിഭാഗം
ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഇലക്ട്രിക്കല്‍ വിഭാഗം വികസിപ്പിച്ചെടുത്ത സോളാര്‍ സ്നാക്ക് വെന്‍ഡിംഗ് മെഷീനൊപ്പം ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗം അസോസിയേറ്റ് പ്രഫ. നീതു വര്‍ഗീസ്, ഐവിന് ഈനാശു ചുങ്കത്ത്, ടി.എസ്. ഡാനിയല്‍, ധീരജ് കുമാര്‍ എന്നിവര്‍.
ഇരിങ്ങാലക്കുട: വിദൂര സ്ഥലങ്ങളില്‍ അവശ്യ ഭക്ഷ്യ സാധനങ്ങളും വെള്ളവും മറ്റും ലഭ്യമാക്കാന്‍ ഉപയോഗിക്കാവുന്ന സോളാര്‍ സ്നാക്ക് വെന്‍ഡിംഗ് മെഷീന് രൂപകല്‍പ്പന ചെയ്ത് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗം അസോസിയേറ്റ് പ്രഫ. നീതു വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ ഐവിന് ഈനാശു ചുങ്കത്ത്, ടി.എസ്. ഡാനിയല്‍, ധീരജ് കുമാര്‍ എന്നിവര്‍ വികസിപ്പിച്ച ഉപകരണം ഇന്ത്യന്‍ പേറ്റന്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ പേമെന്റ് വഴി പണമടച്ചാല്‍ ഭക്ഷ്യ സാധനങ്ങള്‍ ലഭിക്കുന്ന രീതിയിലാണ് ഉപകരണത്തിന്റെ പ്രവര്‍ത്തനം. അന്‍പത് വാട്ട് സോളാര്‍ പാനലില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണത്തെ നിയന്ത്രിക്കുന്നത് റാസ്പ്ബറി പൈ മൈക്രോ കണ്‍ട്രോളറാണ്. വൈദ്യുതി കണക്ഷന് ആവശ്യമില്ലാത്തതിനാല്‍ ബീച്ചുകള്‍, പാര്‍ക്കുകള്‍, വിദൂര വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് ഉപയോഗിക്കാം.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു