സോളാര്‍ സ്നാക്ക് വെന്‍ഡിംഗ് മെഷീന് വികസിപ്പിച്ച് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് ഇലക്ട്രിക്കല്‍ വിഭാഗം
ഇരിങ്ങാലക്കുട: വിദൂര സ്ഥലങ്ങളില്‍ അവശ്യ ഭക്ഷ്യ സാധനങ്ങളും വെള്ളവും മറ്റും ലഭ്യമാക്കാന്‍ ഉപയോഗിക്കാവുന്ന സോളാര്‍ സ്നാക്ക് വെന്‍ഡിംഗ് മെഷീന് രൂപകല്‍പ്പന ചെയ്ത് ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥികള്‍. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗം അസോസിയേറ്റ് പ്രഫ. നീതു വര്‍ഗീസിന്റെ മേല്‍നോട്ടത്തില്‍ ഐവിന് ഈനാശു ചുങ്കത്ത്, ടി.എസ്. ഡാനിയല്‍, ധീരജ് കുമാര്‍ എന്നിവര്‍ വികസിപ്പിച്ച ഉപകരണം ഇന്ത്യന്‍ പേറ്റന്റ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഡിജിറ്റല്‍ പേമെന്റ് വഴി പണമടച്ചാല്‍ ഭക്ഷ്യ സാധനങ്ങള്‍ ലഭിക്കുന്ന രീതിയിലാണ് ഉപകരണത്തിന്റെ പ്രവര്‍ത്തനം. അന്‍പത് വാട്ട് സോളാര്‍ പാനലില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണത്തെ നിയന്ത്രിക്കുന്നത് റാസ്പ്ബറി പൈ മൈക്രോ കണ്‍ട്രോളറാണ്. വൈദ്യുതി കണക്ഷന് ആവശ്യമില്ലാത്തതിനാല്‍ ബീച്ചുകള്‍, പാര്‍ക്കുകള്‍, വിദൂര വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇത് ഉപയോഗിക്കാം.