സെന്റ് ജോസഫ്സ് കോളജ് കോമേഴ്സ് വിഭാഗം അസോസിയേഷന് ഉദ്ഘാടനം സംഘടിപ്പിച്ചു
സെന്റ് ജോസഫ്സ് കോളജ് കോമേഴ്സ് വിഭാഗം അസോസിയേഷന് ഉദ്ഘാടനം കല്ലിങ്കല്‍ പ്ലാന്റേഷന്‍സ് ഉടമയും സ്പൈസ് അവാര്‍ഡ് 2024 ജേതാവുമായ സ്വപ്ന കല്ലിങ്കല്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് കോമേഴ്സ് വിഭാഗം അസോസിയേഷന് ഉദ്ഘാടനം കല്ലിങ്കല്‍ പ്ലാന്റേഷന്‍സ് ഉടമയും, സ്പൈസ് അവാര്‍ഡ് 2024 ജേതാവുമായ സ്വപ്ന കല്ലിങ്കല്‍ നിര്‍വഹിച്ചു. ആക്റ്റ് 2കെ24 എന്ന പേരില്‍ നടത്തിയ പരിപാടിയില്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷയായിരുന്നു. കാര്‍ഷിക മേഖലയിലെ സാധ്യതകളും യുവജനങ്ങളുടെ പങ്കാളിത്തവും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയും വിദ്യാര്‍ഥിനികളുമായി സംവദിക്കുകയും ചെയ്തു.
ചടങ്ങില്‍ കോമേഴ്സ് ഡിപ്പാര്‍ട്മെന്റ് അധ്യാപിക അമൃത തോമസ് സ്വാഗതവും, ഐക്യുഎസി കോര്‍ഡിനേറ്റര്‍ ഡോ. ടി.വി. ബിനു ആശംസകള്‍ അര്‍പ്പിക്കുകയും ചെയ്തു. വകുപ്പ് വിഭാഗം മേധാവി എസ്. രമ്യ 2023 24 അധ്യായന വര്‍ഷത്തെ ഡിപ്പാര്‍ട്മെന്റ് പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാര്‍ഥിനികളുടെ വിവിധ കലാപരിപാടികളോടെ സമാപിച്ച ചടങ്ങില്‍ കോമേഴ്സ് അസോസിയേഷന് സെക്രട്ടറി ആല്‍ഫ നന്ദി പ്രകാശനം നടത്തി.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു