എടക്കുളം ശ്രീ നാരായണ ഗുരുസ്മാരകസംഘം ദുരിതാശ്വാസഫണ്ടിലേക്ക് ഒന്നര ലക്ഷം രൂപ കൈമാറി
ഇരിങ്ങാലക്കുട: എടക്കുളം ശ്രീനാരായണഗുരു സ്മാരകസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ഒന്നരലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്. ബിന്ദു പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പിയില്‍ നിന്നും ഫണ്ട് എറ്റ് വാങ്ങി. സംഘം പ്രസിഡന്റ് സി.പി. ഷൈലാനാഥന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ആര്. രാജേഷ്, ട്രഷറര്‍ കെ.കെ. രാജന്, കണ്‍വീനര്‍ വി.സി. ശശിധരന്, രക്ഷാധികാരി കെ.വി. ജിനരാജദാസന്‍, കെ.ആര്. കിഷോര്‍ എന്നിവര്‍ സംസാരിച്ചു.