സെന്റ് ജോസഫ്സ് കോളജില്‍ കൂട്ടിടം ത്രിദിന എന്‍എസ്എസ് സഹവാസ ക്യാമ്പ്
സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് കൂട്ടായ്മകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ ക്യാമ്പിന്റെ ഭാഗമായി റോഡരികിലെ പൂന്തോട്ടം വൃത്തിയാക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ എന്‍എസ്എസ് കൂട്ടായ്മകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ത്രിദിന സഹവാസ ക്യാമ്പ് വാര്‍ഡ് കൗണ്‍സിലര്‍ മിനി സണ്ണി നെടുമ്പക്കാരന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ വീണ സാനി, സെല്‍ഫ് ഫിനാന്‍സിംഗ് കോര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന്, കൊമേഴ്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും എന്‍എസ്എസ് മുന്‍ പ്രോഗ്രാം ഓഫീസറുമായ അമൃത തോമസ് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന് എന്‍എസ്എസിന്റെ ചിന്തയും ചേതനയും എന്ന വിഷയത്തില്‍ ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും മികച്ച പ്രോഗ്രാം ഓഫീസറിനുള്ള യൂണിവേഴ്സിറ്റി അവാര്‍ഡ് ജേതാവുമായ അഞ്ജു ആന്റണി, വളരാം എന്‍എസ്എസിലൂടെ എന്ന വിഷയത്തില്‍ ക്രൈസ്റ്റ് കോളജിലെ കൊമേഴ്സ് അധ്യാപകനും ബെസ്റ്റ് പ്രോഗ്രാം ഓഫീസറുമായ അരുണ്‍ ബാലകൃഷ്ണന് എന്നിവര്‍ ക്ലാസെടുത്തു.

ആള്‍ക്കൂട്ട അരാജകത്വത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ബിജെപി തെരുവ് ജനസഭ സംഘടിപ്പിച്ചു
കുച്ചിപ്പുടിയില്‍ പാരമ്പര്യത്തിലൂന്നിയ പുതുമകള്‍ അനിവാര്യം: നവ്യം 2026 സമാപനത്തില്‍ പദ്മവാണി മോസലികണ്ടി
പി.കെ. ചാത്തന് മാസ്റ്റര്‍ സ്മൃതിസഭയോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തില്‍ ഉന്നതികളില്‍ ഗൃഹസന്ദര്‍ശനം നടത്തി
കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
ദേശീയ മാധ്യമദിന0; ക്രൈസ്റ്റ് കോളജ് മാധ്യമ ശില്പശാല സംഘടിപ്പിച്ചു