ഇരിങ്ങാലക്കുടഹൗസ് ഓഫ് പ്രെവിഡന്സില് മദര്‍ തെരേസ ദിനാചരണം നടത്തി
ഇരിങ്ങാലക്കുട: മദര്‍ തെരേസയുടെ ജന്മദിനത്തില് കേരള സര്‍ക്കാര്‍ അഗതി അനാഥദിനമായി പ്രഖ്യാപിച്ചതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഹൗസ് ഓഫ് പ്രെവിഡന്സില് മദര്‍ തെരേസ ദിനാചരണം നടത്തി. രൂപത വികാരി ജനറാല്‍ മോണ്‍.ജോളി വടക്കന്‍ ഉദ്ഘാടനം ചെയ്തു.
മുന്‍ ഗവ.ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് അധ്യക്ഷത വഹിച്ചു. സിസ്റ്റര്‍ മേരിലിംസ് അനുസ്മരണ പ്രസംഗം നടത്തി. വടക്കുംകര സെന്റ് ആന്റണീസ് ഇടവക വികാരി ഫാ. നൗജിന് വിതയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. സ്പിരിച്ചല്‍ ഡയറക്ടര്‍ ഫാ. റോബി വളപ്പില, ഹൗസ് ഓഫ് പ്രെവിഡന്‍സ് മാനേജര്‍ ബ്രദര്‍ ഡില്‍ബര്‍ട്ട് ഇടശേരി, തോമസ് ഊക്കന്‍, ഫ്രാന്‍സിസ് ചാമവളപ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.