ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ കരാട്ടേ ജില്ലാ ചാമ്പ്യന്‍ഷിപ്പ്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ജപ്പാന് ഷോട്ടോ കാന്‍ കരാട്ടേ അസോസിയേഷന് ജെഎസ്കെ യുടെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ല കരാട്ടേ ചാമ്പ്യന്‍ഷിപ്പ് ഇരിങ്ങാലക്കുട ഡോണ്‍ ബോസ്കോ സ്കൂളില്‍ വെച്ച് ഡോണ്‍ ബോസ്കോ വൈസ് റെക്ടര്‍ ഫാ. സന്തോഷ് മാത്യു മണികൊമ്പില്‍ ഉദ്ഘാടനം ചെയ്തു. ഏഷ്യന്‍ റഫറി വിനോദ് മാത്യു അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തില്‍ ഇന്ത്യന്‍ ചീഫ് പി.കെ. ഗോപാലകൃഷ്ണന് മുഖ്യാതിഥിയായിരുന്നു.
കരാട്ടേ അധ്യാപകന് ബാബു കോട്ടോളി, പിടിഎ പ്രസിഡന്റ് ശിവപ്രസാദ് ശ്രീധരന്, ജില്ലാ കരാട്ടേ ചീഫ് ഷാജിലി, രക്ഷാധികാരി ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു. വിവിധ സ്കൂളുകളില്‍ നിന്നായി അഞ്ഞൂറോളം കുട്ടികള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും മെഡലും സര്‍ട്ടിഫിക്കറ്റുകളും നല്‍കും.