രാഷ്ട്രീയം പൊതുസേവനത്തിനുള്ളതാകണം; ചാണ്ടി ഉമ്മന്‍ എംഎല്‍എ
ആനന്ദപുരം: ഉമ്മന്‍ ചാണ്ടിയുടെയും പി.ടി.തോമസിന്റെയും വാക്കുകള്‍ക്കും പ്രവര്‍ത്തികള്‍ക്കും ഏറെ പ്രസക്തി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് കേരളം ഇന്ന് കടന്നു പോകുന്നതെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ പറഞ്ഞു. കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ ഉമ്മന്‍ ചാണ്ടി കുടുംബ സംഗമവും സാമൂഹ്യ സേവന ജീവകാരുണ്യ പദ്ധതിയായ കൈത്താങ്ങിന്റെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രകൃതിയോടും മനുഷ്യരോടും ഒരുപോലെ കരുണയും കരുതലും കാണിച്ചിട്ടുള്ള നേതാക്കന്മാരായിരുന്നു ഇരുവരുമെന്നും രാഷ്ട്രീയം എന്നത് പൊതുസേവനത്തിനുള്ളതാകണമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടന്‍ അധ്യക്ഷത വഹിച്ചു.
ഉമ തോമസ് എംഎല്‍എ, കെ പി സി സി നിര്‍വാഹക സമിതിയംഗം എം.പി.ജാക്സണ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഷീല്‍ ഗോപാല്‍, കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, വൈസ് പ്രസിഡന്റ് തോമസ് തത്തംപിള്ളി, സെക്രട്ടറിമാരായ എം.എന്‍.രമേശ്, ശ്രീജിത്ത് പട്ടത്ത്, മഹിളാ കോണ്‍ഗ്രസ് ബ്ളോക് പ്രസിഡന്റ് മോളി ജേക്കബ്, എന്‍.എല്‍.ജോണ്സണ്, വിപിന്‍ വെള്ളയത്ത്, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി എബിന് ജോണ്‍, മണ്ഡലം പ്രസിഡന്റ് ജസ്റ്റിന് ജോര്‍ജ്, മഹിളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തുഷം സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു.ചടങ്ങില്‍ വച്ച് നൂറോളം പേര്‍ക്ക് വിവിധങ്ങളായ സഹായങ്ങള്‍ വിതരണം ചെയ്തു.