കേരള സ്റ്റേറ്റ് ഗ്രാപ്പഌംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ എബി ജെയ്സനെ കോണ്‍ഗ്രസ് ആദരിച്ചു
ആനന്ദപുരം: അഞ്ചാമത് കേരള സ്റ്റേറ്റ് ഗ്രാപ്പഌംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ എബി ജെയ്സനെ കോണ്‍ഗ്രസ് മുരിയാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. പരേതനായ ആനന്ദപുരം കാച്ചപ്പിള്ളി ജെയ്സന്റെയും സിന്ധുവിന്റെയും മകനായ എബി ആനന്ദപുരം സെന്റ് ജോസഫ് സ്കൂള്‍ വിദ്യാര്‍ഥിയാണ്.
കോണ്‍ഗ്രസ് മുരിയാട് മണ്ഡലം പ്രസിഡന്റ് സാജു പാറേക്കാടന്‍, ബൂത്ത് പ്രസിഡന്റ് ദിനേശ് തെക്കേക്കര, പഞ്ചായത്ത് മെമ്പര്‍ നിത അര്ജുനന് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ബൂത്ത് പ്രസിഡന്റുമാരായ ജിന്റോ ഇല്ലിക്കല്‍, റിജോ ജോണ്സണ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ നിയോജകമണ്ഡലം പ്രസിഡന്റ് വിബിന് വെള്ളയത്ത്, പോള്‍ നേരെപറമ്പില്‍, പി. സുധീര്‍ എന്നിവര്‍ പങ്കെടുത്തു.

സംഗമഗ്രാമ മാധവന്റെ വാനനിരീക്ഷണ കല്ലുകള്‍ ക്ഷേത്രത്തിനു പുറത്തേക്ക് മാറ്റി സ്ഥാപിച്ചു
റോഡ് ഷോ യിലൂടെ തുടക്കമിട്ട് സന്തോഷ് ചെറാക്കുളം
ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ ക്യാന്‍സര്‍ ബോധവത്കരണ ക്ലാസും സ്തന ഗര്‍ഭാശയ ക്യാന്‍സര്‍ നിര്‍ണയ ക്യാമ്പും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനില്‍ പുതിയതായി സ്റ്റോപ്പ് അനുവദിച്ച വിശാഖപട്ടണം കൊല്ലം എക്സ്പ്രസിന് സ്വീകരണം നല്കി
ഉമ്മന്‍ചാണ്ടി യുടെ കല്ലറയില്‍ പ്രാര്‍ഥിച്ച് ഉണ്ണിയാടന്
അനുവദിച്ച മണ്ണ് ലഭിച്ചില്ല, പാലേരി റോഡുപണി പ്രതിസന്ധിയില്‍